കഴിഞ്ഞ ദിവസം 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ  സമ്മാനിച്ച്‌. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍  വെച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നിർവഹിച്ചത്.  എന്നാൽ ഇതിനു അർഹരായ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ തുടങ്ങി 50 പേര്‍ ആണ്  മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.

എന്നാൽ ദിലീഷ് പോത്തന്‍ ആണ്  മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങിയത് . കെപി കുമാരന് ജെസി ഡാനിയേല്‍ അവാർഡ് നൽകിയിരിക്കുന്നത്  മുഖ്യമന്ത്രി ആണ്.  എന്നാൽ നടി  രേവതിക്ക്   മികച്ച നടിക്കുള്ള  അവാർഡ് ലഭിച്ചു “ഭൂതകാലം” എന്ന ചിത്രത്തിനാണ് ലഭിച്ചത്. സ്വഭാവ നടന്‍ ഉള്ള പുരസ്‌കാരം ലഭിച്ചത് സുമേഷ്  മൂര്‍ ആണ്. ചിത്രം “കള” ആണ്.