കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. ആ അതിജീവനത്തിന്റെ കഥയാണ് ജൂഡ് ആന്റണി 2018 എന്ന പേരില്‍ സിനിമയാക്കിയത്.പ്രളയത്തിന്റെ ഭീകരാവസ്ഥ രണ്ട് മണിക്കൂർ കൊണ്ട് മനസിലാക്കിപ്പിച്ച സിനിമ എന്ന് തന്നെ ഇതിനെ പറയാം.
സിനിമ കാണുന്ന ഒരു ഫീൽ തോന്നുകയേ ഇല്ല.മറിച്ച ലൈവ് ആയി നമ്മുടെ മുൻപിൽ കാണുന്ന ഫീൽ പോലെയാണ് നമ്മുക് തോന്നുന്നത്.കണ്ണ് നനയാതെ ഒരാൾക്ക് പോലും ഈ സിനിമ കാണാൻ കഴിയില്ല.അത്രയ്ക്കും ഫീൽ ആണ് ഈ സിനിമയ്ക്കുള്ളത്.ഈ ചിത്രം കാണാൻ തിയറ്ററിൽ ജനപ്രവാഹമാണ്.
എന്നാൽ ഇപ്പോൾ സിനിമ കണ്ടിട്ട് കരച്ചിൽ അടക്കാൻ കഴിയാതെയുള്ള യുവാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ചിത്രത്തിന്റെ നായകൻ കൂടിയായ ആസിഫലിയാണ് ഈ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.ഈ സിനിമ കണ്ടിട്എ ല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെ ആയിരുന്നു എന്നാണ് കമെന്റുകൾ വരുന്നത്.
‘