മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ നടൻ ആണ് കിഷോർ സത്യ. ഇപ്പോൾ കിഷോർ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം പങ്കുവെക്കുകയാണ്, തന്റെയും, ഭാര്യ പൂജയുടെയും  പതിനഞ്ചാം വിവാഹ വാർഷികം ആണ് താരം പങ്കുവെച്ചത്, എന്നാൽ ആശംസകൾക്കൊപ്പം താരം ഭാര്യയോട് ക്ഷമാപണവും  നടത്തിയിരിക്കുകയാണ്. കാരണം തന്റെ തിരക്കുകൾ കാരണം ഒരു ദിവസം താമസിച്ചാണ് താൻ ആശംസകൾ അറിയിച്ചത് കിഷോർ പറയുന്നു.


ഇന്ന് 15 വര്‍ഷങ്ങള്‍… പക്ഷെ, ഈ 15 വര്‍ഷങ്ങള്‍ 15 പകലുകള്‍ പോലെ, താങ്ക്യൂ ഭാര്യേ… സോറിട്ടോ, ശബരിമല യാത്ര കാരണം പോസ്റ്റ് ഇത്തിരി വൈകിപ്പോയി’ എന്നാണ് ഭാര്യയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് കിഷോര്‍ സത്യ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇരുവരുടെയും വിവാഹത്തിനിടയില്‍ നിന്നും താലി കെട്ടുന്നതും പുതിയതുമായ ഫോട്ടോസും നടന്‍ പോസ്റ്റ് ചെയ്തിരുന്നു.താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി കമെന്റുകൾ ആണ് ആരാധകർ അറിയിച്ചെത്തുന്നത്.
തനിക്കു ആശംസകൾ അറിയിച്ചെത്തിയവർക്ക് താരം തിരിച്ചു നന്ദി അറിയിക്കുകയും ചെയ്യ്തു . രണ്ട് തവണ വിവാഹിതനായ നടനാണ് കിഷോര്‍ സത്യ. ആദ്യം നടി ചാര്‍മിളയയാണ് വിവാഹം കഴിക്കുന്നത്. ഈ ബന്ധം ഒഴിവാക്കിയതിന് ശേഷമാണ് കിഷോര്‍ സത്യ രണ്ടാമതും വിവാഹിതനാവുന്നത്. നിലവില്‍ ഭാര്യ പൂജ സത്യയുടെയും മകന്‍ നിരഞ്ജന്റെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരം