ബാച്ചിലർ പാർട്ടിക്ക് എത്തുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിൽ ഉള്ളത്. കുട്ടികാലം മുതൽ ഒരുമിച്ചു പഠിച്ച സഹപാഠികളുടെ കുട്ടയിമയിരുന്നു ആ റിസോർട്ടിൽ.എന്നാൽ അവർ പതിനൊന്നു പേര് ആയിരുന്നു ആ പാർട്ടിയിൽ ഉണ്ടായിരുന്നത്.ബാല്യകാല സുഹൃത്തുക്കളിൽ അവസാനത്തെ സുഹൃത്തിന്റെ ബാച്ചിലർ പാർട്ടിക്ക് ഹിൽ സ്റ്റേഷൻ റിസോർട്ടിൽ എത്തുകയായിരുന്നു എല്ലാവരും.അങ്ങനെ പതിനൊന്നു പേര് ഉള്ള അവരുടെ പാർട്ടിയിൽ പന്ത്രണ്ടാമത് ഒരാൾ എത്തുന്നത്. പതിനൊന്നു പേരും അവരുടെ റിസോർട്ടിലെ ആദ്യ ദിവസം ക്രിക്കറ്റ് കളിച്ചു വളരെ സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് അപരിചതനായ പന്ത്രണ്ടാമന്റെ വരവ് . അദ്ദേഹത്തിന്റെ ആ വരവ് സുഹൃത്തുക്കൾക്കിടയിൽ പലരുടെയും മുഖഭാഫം മാറിയിരുന്നു.ചിത്രത്തിൽ പന്ത്രണ്ടാമതായി എത്തുന്നത് മലയാളത്തിലെ സൂപ്പർസ്റ്റാർ ആയ മോഹൻലാൽ ആണ്.മോഹൻലാൽ ചിത്രത്തിൽ എത്തുന്നത് ഡിവൈഎസ്പി ചന്ദ്രശേഖർ ആയിട്ടാണ്. എന്നാൽ പതിനൊന്നു സുഹൃത്തുക്കളെ വെറുപ്പിക്കുന്ന കള്ളുകുടിയാനില്ല പകുതിയോടെ വിറപ്പിക്കുന്ന ചന്ദ്രശേഖരൻ ആണ്.

12th Man

ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ലിയോണ, സൈജു കുറുപ്പ്, ചന്ദുനാഥ്, പ്രിയങ്ക ,അനു സിതാര ,അതിഥി രവി,  തുടങ്ങിയവർ  ആണ് മറ്റു കഥാപത്രങ്ങൾ.ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത് മാൻ.പതിനൊന്നു പേരിൽ ഒരാൾ മരിക്കുകയും ബാക്കി പത്തു പേരെയും ഒരു മുറിയിൽ പിടിച്ചിരുത്തി ആരാണ് ആ മരണത്തിനു പിന്നിൽ എന്ന് അന്വേഷിക്കുന്ന ചന്ദ്രശേഖരേയും ചിത്രത്തിൽ കാണാൻ സാധിക്കും.എന്നാൽ ആറു പെണ്ണും അഞ്ചു ആണും മാത്രം എന്ന ഞാനും കൂടാം അപ്പൊ ട്വൽത് മാൻ ആവില്ലേ എന്നും പറഞ്ഞാണ് ചന്ദ്രശേഖരൻ ബാച്ചിലർ പാർട്ടിലേക്കു എത്തുന്നത്.മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള കുറ്റന്വേഷണ സിനിമയാണ് ട്വൽത് മാൻ. എന്നാൽ അടച്ചിട്ട മുറിയിൽ ഇരിക്കുന്ന പത്തുപേരുടെയും ഫോണുകളും , അവർക്കു വരുന്ന കോളുകളും അവരുടെ വാട്സാപ്പ് സന്ദേശങ്ങളും ചിത്രത്തിന്റെ കഥയെ വികസിപ്പിക്കുകയാണ്.എന്നാൽ ഇവിടെ കുറ്റവാളി ആരാണെന്നു തിരിച്ചറിയാൻ സാധിച്ചിട്ടില്ല അവസാന നിമിഷം വരെ.

12th Man