Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

12 മണിക്കൂര്‍ കാർ യാത്ര ; ഡ്രൈവര്‍ക്ക് പണം നല്‍കാതെ പറ്റിച്ച യുവതിയുടെ വീഡിയോ വൈറൽ

എന്നാല്‍ വീഡിയോയില്‍ വിഷയത്തില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനോടും ഈ യുവതി കയര്‍ത്ത് സംസാരിക്കുന്നത് കാണാം.നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയ വഴി നിരന്തരം പ്രചരിക്കുന്നത്. അത്തരത്തിൽ ഗുരുഗ്രാമിലെ ഹുദാ സിറ്റി സെന്ററില്‍ നിന്ന് ഒരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.ക്യാബില്‍ യാത്ര ചെയ്ത് ഡ്രൈവര്‍ക്ക് പണം നല്‍കാതെ റോഡില്‍ നിന്ന് തര്‍ക്കിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണിത്. 12 മണിക്കൂറില്‍ അധികം ക്യാബില്‍ കറങ്ങി നടന്ന യുവതിയോട് 2000 രൂപയാണ് ഡ്രൈവര്‍ നല്‍കാൻ ആവശ്യപ്പെട്ടത് എന്നാൽ ഡ്രൈവര്‍ക്ക് പണം നല്‍കാൻ യുവതി തയ്യാറായില്ല. എന്നാല്‍ ഡ്രൈവർ ഇത് ചോദ്യം ചെയ്ത് രംഗം വഷളായതോടെ ഡ്രൈവര്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.എന്നാല്‍ വീഡിയോയില്‍ വിഷയത്തില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനോടും ഈ യുവതി കയര്‍ത്ത് സംസാരിക്കുന്നത് കാണാം. ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ യുവതി വിരല്‍ ചൂണ്ടി രോഷാകുലയായി സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. യുവതി പണം നല്‍കാൻ തയ്യാറാവുന്നില്ല എന്ന പരാതിയുമായി നിസ്സഹായനായി നില്‍ക്കുകയാണ് ഡ്രൈവര്‍.

Advertisement. Scroll to continue reading.

ഏകദേശം രാത്രി 10 മണിയോടെയാണ് ഈ സ്ത്രീ ക്യാബ് പിടിച്ചതെന്നാണ് സൂചന. തുടര്‍ന്ന് പിറ്റേദിവസം രാവിലെ 11 മണി വരെ ക്യാബില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവറുടെ പണം നല്‍കാൻ മാത്രം ഇവര്‍ തയ്യാറല്ല. വിഷയത്തില്‍ ഡ്രൈവറുടെ അവസ്ഥ കണ്ട് ചുറ്റുമുള്ള ആളുകളും ഇടപെടുന്നുണ്ടെങ്കിലും യുവതി അവരോടെല്ലാം തര്‍ക്കിക്കുകയാണ്. സംഭവം ചോദ്യം ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകനെതിരെയും ഇവര്‍ തര്‍ക്കിക്കുന്നത് കാണാം . അതേസമയം ക്യാബില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുവതി ഇത്തരത്തില്‍ തര്‍ക്കിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ഈ യുവതി തന്നെ റോഡില്‍ മറ്റൊരാളുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ഒരാള്‍ പങ്കുവെച്ചു. യുവതി ക്യാബ് പിടിക്കുന്നതും ഡ്രൈവര്‍മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി പീഡന ശ്രമത്തിന് കേസ് കൊടുക്കുന്നതും പതിവാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ഇത്തരം സ്ത്രീകള്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഒരു ട്വിറ്റര്‍ ഉപഭോക്താവ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം മുഴുവൻ യാത്രയുടെയും ചെലവ് വെറും 2000 രൂപ മാത്രമായത് എങ്ങനെയാണെന്ന ആശയ കുഴപ്പവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഒരു വനിതാ കോൺസ്റ്റബിളിനെയും കൂട്ടി എന്തുകൊണ്ടാണ് ഇവരെ പോലീസ് സ്‌റ്റേഷനി ക്ക് കൊണ്ടു പോകാത്തത് എന്നും ചിലര്‍ കമെന്റ്അ ചെയ്യുന്നുണ്ട്.അതെ സമയം വീഡിയോ പങ്കുവെച്ച്‌ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടര ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement