ആളൂർ സ്വദേശിയിയായ അഭിഭാഷകയുടെ കാർ ആണ് കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ 1 മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത് . യുവതി ഓടിച്ച കാർ വൺവേ തെറ്റിച്ച് എത്തിയതിനെത്തുടർന്ന് ആണ് ഗതാഗതക്കുരുക്ക് ഉണ്ടായത് . ഗതാഗതം മുടങ്ങിയതോടെ യുവതിയും നാട്ടുകാരും തമ്മിൽ സംഘർഷമായി . വെള്ളാങ്കല്ലൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം . അവധി ദിവസം ഒന്നും അല്ലാത്തതിനാൽ തന്നെ പലരും പല ആവശ്യങ്ങൾക്കായും തൃശൂർ ഭാഗത്തേക്കും ഒക്കെ പോകുന്ന സമയമാണ് രാവിലെ . തിരക്കുകൾ എല്ലാവര്ക്കും ഒരേപോലെ തന്നെയാണ് .

കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്തു സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നതിനാൽ തന്നെ ഈ ഭാഗത്തേക്ക് പോകാനും വരാനായി പ്രത്യേക വഴികളും വൺവേയും ആണ് സജ്ജീകരിച്ചിട്ടുള്ളത് ഇതിനിടയിൽ ഇത്തരത്തിൽ ഉള്ള ധൃതിയും എടുത്തുചാട്ടവും കാണിച്ചാൽ അത് സ്വന്തം സമയം പോകും എന്നത് പോലെ തന്നെ മറ്റുള്ളവരുടെ സമയവും നഷ്ടമാകുന്നതിനു കാരണമാകും . ഈ പാതയിൽ ഇപ്പോൾ വെള്ളാങ്കല്ലൂർ ഭാഗത്തു നിന്ന് ഉൾപ്പടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ഇപ്പോൾ ചെയ്യുന്നത് . ഇവിടെ വഴി തിരിഞ്ഞു പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട് .

നടവരമ്പ് ഭാഗത്തുനിന്ന് വെള്ളാങ്കല്ലൂർ ജങ്ഷൻ എത്തുന്നതിനു മുൻപായി ബസ് ഉൾപ്പടെയുള്ള വാഹങ്ങൾ എതിരെ വന്നപ്പോൾ ആണ് സൈഡ് കൊടുക്കാൻ പറ്റാത്ത വിധം ഇവരുടെ കാർ വൺവേയിൽ തടസ്സമായത് . ആളുകൾ കൂടി വണ്ടിമാറ്റാൻ ആവശ്യപ്പെട്ടടെങ്കിലും വാഹനം നീക്കാനോ പുറകിലേക്ക് നീക്കാനോ യുവതി തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു . തൻ അഭിഭാഷകയാണെന്നും പറഞ്ഞാണ് യുവതി കാർ പിന്നോട് മാറ്റാൻ തയ്യാറാകാതെ നിന്നത് . ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതോടെ യുവതി വണ്ടി ഓഫാക്കുകയും പോലീസ് വന്നാൽ മാത്രമേ കാറിൽനിന്ന് പുറത്തിറങ്ങു എന്നും പറഞ്ഞതോടെ ഇതൊരു സംഘർഷത്തിലേക്ക് നയിച്ചു . കൂടാതെ ബേസിൽ നിന്നിറങ്ങി വന്ന ഒരു സ്ത്രീ എന്ന് ഇവർ പൊലീസിന് പരാതി നൽകി . എന്നാൽ അഭിഭാഷയ്‌ക്കെതീരെ 1 മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി എന്ന കുറ്റത്തിന് പോലീസ് കേസെടുത്തു .