ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളിയെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ. മിന്നലായി ബേസിലും ടൊവിനോയും, അത്ഭുതമായി ഗുരു സോമസുന്ദരം. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുട്ടികൾക്ക് ആഘോഷിക്കാൻ ഒരു മലയാളി സൂപ്പർ ഹീറോ സിനിമ, മിന്നൽ മുരളി’, വി. ശിവൻകുട്ടി ഫേസ്ബുക്കിൽ എഴുതി.

അതേസമയം, നെറ്റ്ഫ്ളിക്സിൽ മിന്നൽ മുരളി സ്ട്രീം ചെയ്തതോടെ ചിത്രത്തിനും സംവിധായകൻ ബേസിൽ ജോസഫിനും അഭിനന്ദന പ്രവാഹമാണ്.
നിരവധി പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.