Connect with us

Hi, what are you looking for?

കേരള വാർത്തകൾ

തൊപ്പിക്കെതിരെ പോലീസ് കേസെടുത്തു; ഇനി എന്ത് ?

യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ ഇയാള്‍ അശ്ലീല പദപ്രയോഗം നടത്തിയെന്നാണ് പരാതി. കൂടാതെ ഗതാഗതം തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാദിന്റെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടി ആരാധകരാണ് ഏറെയുള്ളത്. കഴിഞ്ഞ കുറച്ചു ദിവസമായാണ് തൊപ്പി എന്ന യൂട്യൂബറുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയകാണാൻ തുടങ്ങിയത്. . അയാൾ പോകുന്നിടത്തൊക്കെ ആള് കൂടിയതോടെയാണ് ആരാണ് തൊപ്പി എന്ന അന്വേഷം ഉണ്ടായത്. ഗെയിമിംഗ് ഫ്‌ളാറ്റ്‌ഫോമിലൂടെയാണ് ഇയാള്‍ കുട്ടികള്‍ക്കിടയില്‍ ശ്രദ്ധേയനായത്.

Advertisement. Scroll to continue reading.


പതിനെട്ട് വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്‌സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന വ്യാപക വിമര്‍ശനമുണ്ട്.
മോശം വാക്കുകൾ ഉപയോഗിക്കുന്നു, ടോക്സിക് മനോഭാവം . സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു ഇതൊക്കെയാണ് തൊപ്പി എന്ന് പറയുന്ന നിഹാദ് തന്റെ യൂട്യൂബ് ചനലിലൂടെ ചെയ്യുന്നത്, സ്ത്രീകളെ വെറും ലൈംഗിക ഉപഭോഗ വസ്തുവായി മാത്രം കാണുന്നു ഇയാൾ. ആരോടൊക്കെയോ ഉള്ള ദേഷ്യവും തന്റെ ശരീര ഭാഷയിലൂടെയും പെരുമാറ്റത്തിലൂടെയുമൊക്കെ കാണിക്കുന്നത്.

തൊപ്പിയുടെ വീഡിയോ കണ്ട കുട്ടികളടക്കം വഴി തെറ്റുന്നു എന്ന് ആരോപിച്ചു കൊണ്ട് അധ്യാപകർ വരെ രംഗത്ത് വന്നിരുന്നു. അത് ശെരി വെക്കുന്ന കാര്യങ്ങളാണ് വളാഞ്ചേരിയിൽ ഉൽഘടന സമയത് കണ്ടത്. തൊപ്പി വന്നിട്ടേ പോകൂ എന്നും ക്ലാസ്സിൽ കയറിയില്ലെങ്കിലും കണ്ടിട്ടേ പോകൂ എന്നുമൊക്കെ പറഞ്ഞ കുഞ്ഞുങ്ങൾ തൊപ്പിക്കൊപ്പം ആർത്തു വിളിച്ചു. സത്യത്തിൽ ഇയാളെ സോഷ്യൽ മീഡിയ താരമാക്കിയത് കുട്ടികളാണ്. ഗെയിമിംഗ് പ്ലാറ്റുഫോമുകളിലൂടെയാണ് ഇയാൾ സ്രെധിക്കപ്പെടുന്നത്. ടോക്സിക് പാരന്റിംഗിന്റെ ഇരയാണ് തൊപ്പിയെന്നാണ് പറയുന്നത്. പക്ഷെ ചൈൽഡ് ഹൂട് ട്രോമാ അനുഭവിച്ചവർ ഇങ്ങനെയാണോ പെരുമാറേണ്ടത്.

Advertisement. Scroll to continue reading.

സമൂഹത്തെ വഴിതെറ്റിക്കാനുള്ള പ്രിവിലേജ് ആണോ അതെന്നു ചോദിക്കേണ്ടിയിരിക്കുന്നു. കൗൺസിലിങ് പോലെയുള്ള ചികിത്സാകാലാണ് ഇയാൾക്ക് വേണ്ടതെന്നാണ് മനശാത്ര വിദഗ്ദർ പറയുന്നത്. എന്ത് തന്നെ ആയാലും വളർന്നു വരുന്ന കുട്ടികളാണ്. ഭാവിതലമുറയാണ്. ഇത്തരം കാര്യങ്ങൾ നമ്മുടെ കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്ന ഉറപ്പുവരുത്തേണ്ടത് നമ്മളാണ്. കാരണം തൊപ്പിക്കൊപ്പം ആർത്തുവിളിച്ചവരിൽ കുട്ടികളാണ് കൂടുതൽ. ആ കുട്ടികളിലും ഓരോ തൊപ്പി ഒളിച്ചു കടന്നിട്ടില്ലെന്നു ആര് കണ്ടു. എന്തായാലും തൊപ്പിക്കെതിരെ കേസ് എടുത്തു ഇനി കേരളം കത്തുമൊന്നു കാണണം.കാരം ഈ ബുൾ ജെറ്റ്നെതിരെ കേസ് എടുത്തപ്പോഴും ഈ കുട്ടി ആരാധക ർ പറഞ്ഞത് ഇതേ കാര്യമാണ്. കേരളം കത്തുമെന്നു.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

തൊപ്പി എന്നറിയപ്പെടുന്ന ഗെയിമറും യൂട്യൂബറും ആയ വ്യക്തിയെക്കുറിച്ച നമ്മൾ ചിലർക്ക് എങ്കിലും അറിയാമായിരിക്കും . ഏതാണ്ട് 6 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേർസ് ആണ് തൊപ്പിയുടെ യു ട്യൂബ് ചാനലിന് ഉള്ളത് . കുട്ടികളും...

Advertisement