ഭർത്താവിന്റെയും വീട്ടുകാരുടെയും വാക്കുകൾ കത്തിപോലെ അവരുടെ നെഞ്ചിൽ തുളഞ്ഞുകയറി. അതവരെ കൊന്നുകളഞ്ഞു..
തങ്ങൾ ഏറെ സ്നേഹിച്ച ഒരാളുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഉള്ള ആരധാകരുടെ പ്രതികരണം ആണിങ്ങനെ.

ഇൻസ്ട്രഗ്രാമിലും ഫേസ് ബുക്കിലും ബബ്ലു ഗീച്ചു എന്നറിയപ്പെടുന്ന കൃഷ്ണപ്രിയ. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പതിനായിരക്കണക്കിന് ഫോള്ളോവെർസ് ഉള്ള ഇൻഫൻസറും ഡാൻസ് ടീച്ചറുമൊക്കെയാണ് കൃഷ്ണ പ്രിയ. കൃഷ്ണപ്രിയയുടെ ഓരോ വിഡിയോയ്‌സും കാണുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ചിരിച്ചു കൊണ്ട് സന്തോഷത്തോടെ ഡാൻസ് ചെയ്യുന്ന കൃഷ്ണപ്രിയയെ അല്ലാതെ കാണാൻ സാധിക്കില്ല ഒരു വിഡിയോയിലും. എന്നാൽ രണ്ടു ദിവസാം മുൻപ് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വന്നത്. കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തു എന്ന വാർത്ത.. ആ മരണ വാർത്ത ഉണ്ടാക്കിയ ഞെട്ടളിൽ നിന്നും ആരാധകർ മുക്തരായിട്ടില്ല .തൃശ്ശൂർ ജില്ലയിലെ ചാപ്പാറ സ്വദേശിനിയാണു കൃഷ്ണപ്രിയ . കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇവർ ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. അവസാനം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് വരുന്നത്. നാല് ദിവസം മുൻപ് ഇല്ലാതിരുന്ന പ്രഷ്ണ പെട്ടെന്നെങ്ങനെ ഉണ്ടായി എന്നാണു ആരാധകർ ചോദിക്കുന്നത്. പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം ഉണ്ടാകണമെങ്കിൽ അതിനെന്തോ കാരണമുണ്ടെന്നും അതറിയുക തന്നെ വേണമെന്നും ആരാധകർ പറയുന്നു. വാർത്തകൾ സത്യമാവരുതെന്നാണ് പ്രാർഥിച്ചത്, സഹിക്കാൻ പറ്റുന്നില്ല ചേച്ചി എന്നൊക്കെയാണ് താരത്തിൻ്റെ അവസാന വീഡിയോയ്ക്ക് ആരാധകർ കമൻ്റ് ചെയ്യുന്നത്. ഇത്രയും സന്തോഷമായി വിഡിയോകൾ ചെയ്ത ചേച്ചി എന്തിന് ഇങ്ങനൊരു കാര്യം ചെയ്തു തുടങ്ങി വേർപാടിന്റെ സങ്കടവും കമന്റായി വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വളരെ യധികം ചിരിച്ച് സന്തോഷത്തോടെയാണ് കൃഷ്ണപ്രിയ ആ വിഡിയോയിലെത്തിയത്കൃഷ്ണപ്രിയയ്ക്ക് ഇത്തരം വീഡിയോകൽ തന്റെ കഴിവുകൾ പുറത്തുകാനീക്കാനുള്ള മാർഗം ആയിരുന്നു. അതിനൊപ്പം ഒരു വരുമാനമാർഗവും. പക്ഷെ ഭർത്താവിനും വീട്ടുകാർക്കും കൃഷ്ണപ്രിയയുടെ വിഡിയോകളോ ഡാൻസൊ ഒന്നും ഇഷ്ടമല്ലായിരുന്നു എന്നാണു ഇപ്പോൾ ആളുകൾ പറയുന്നത്. ഭർതൃവീട്ടുകാർ അവരെ ചൂഷണം ചെയ്യുകയായിരുന്നു. കൃഷ്ണപ്രിയയെ പോലെ നിരവധി സ്ത്രീകൾ ആണ് നമ്മുടെ സമൂഹത്തിൽ ഇങ്ങനെ അടിച്ചമർത്തപ്പെട്ട പോകുന്നത്. രണ്ടു കുട്ടികളുടെ ‘അമ്മ കൂടിയാണ് കൃഷ്ണപ്രിയ. വൈകാരികാരികമായ ഒരു നിമിഷത്തിന്റെ പുറത്തെ തീരുമാനത്തിലായിരിക്കാം ആത്മഹത്യ എന്നത്തിലേക്ക് കൃഷ്ണപ്രിയ എത്തിയത് .. ഒരു പക്ഷെ അങ്ങനെ അല്ലായിരിക്കാനും സാധ്യതയുണ്ട്. എന്ത് തന്നെ ആയാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ല . എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ ശ്രെമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാ. അത്തരം ചിന്തകൾ വന്നാൽ ദിശ ഹെല്പ് ലൈനുമായും ബന്ധപ്പെറ്റാം. ഏന്തയായാലും കൃഷ്ണപ്രിയയുടെ മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.