Connect with us

Film News

കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോള്‍ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നുവെന്നും ആന്റോ ജോസഫ്

Published

on

Mammootty

മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷം എന്ന വിശേഷണവുമായി എത്തുന്ന സിനിമയാണ് പുഴു.പാര്‍വതി തിരുവോത്താണ് റത്തീന സംവിധാനം ചെയ്യുന്ന സിനിമയായ പുഴുവില്‍ നായികയായി എത്തുന്നത്.ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ വന്നെങ്കിലും സിനിമയുടെ കഥ എന്താണെന്ന് ഊഹിച്ചെടുക്കാനുള്ള സാധ്യത ഇല്ലായിരുന്നു .എന്താന്ന് പുഴുവില്‍ ഉള്ള സസ്പെൻസ് എന്ന് അറിയാനായി ആരാധകർ കാത്തിരിക്കുകയാണ് .നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞത് സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി എന്നാണ്.

Mammootty

”മമ്മൂക്കയുടെ ‘പുഴു’ ‘സോണി ലീവി’ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നി പേരുപോലുമില്ലാത്ത ആ നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത” എന്നാണ് ആന്റോ ജോസഫ് പറയുന്നത്.

Mammootty

സ്‌ക്രീനില്‍ ഇത്രയും രൂപമാറ്റം സംഭവിച്ച്കാലങ്ങളായി പരിചിതനായ ഒരാളാണോ ഇത് എന്ന് തോന്നിപ്പോയന്നും ആന്റോ പറയുന്നു.എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത് ആ ഒരു കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോള്‍മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നുവെന്നും ആന്റോ ജോസഫ് പറയുന്നു. കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അഭിനിവേശത്തിന്റെ ജാലവിദ്യയാണ് തൻ ഇ സിനിമയിൽ കണ്ടത് . എല്ലാ അഭിനേതാക്കളും അത്യുഗ്രന്‍ ആണെന്ന് പറയുന്ന ആന്റോ ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ ‘രത്തീന’ എന്ന സംവിധായികയ്ക്ക് ബിഗ്സല്യൂട്ട് നല്‍കുന്നതായും പറയുന്നു. ആദ്യചിത്രം കൊണ്ടുതന്നെ ‘രത്തീന’ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

 

 

Advertisement

Film News

അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ  ഫ്രണ്ട് ട്രെയിലർ ..

Published

on

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ  കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ  ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ  ചേർന്നാണ്.  ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ്  ,ദർശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്  ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക  പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്‌സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്‌ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു  പേരിൽ  ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend

 

 

Continue Reading

Latest News

Trending